വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ഇന്ന് ആഗോള അയ്യപ്പ സംഗമം, പമ്പാ തീരത്തെ ത്രിവേണിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇന്നു രാവിലെ ഒൻപതരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുനിന്നുമായി 3,500 പ്രതിനിധികളാണ് ആഗോള അയ്യപ്പ സംഗമത്തിനെത്തുക. ......
ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാനുള്ള സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേൽ പ്രതിരോധ സേന ഗാസ സിറ്റി വളഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ......
രണ്ട് ദിവസം മുമ്പാണ് പ്രശസ്ത ഒഡീസ്സി നർത്തകി സുജാത മഹാ പത്രയുടെ അമ്മ മരണപ്പെട്ടത്. ദുഃഖം ഉള്ളിൽ ഒതുക്കികൊണ്ട് കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവ വേദിയിൽ സുജാത ചുവടു വെച്ചു. ......
കൊച്ചി: ശബരിമല കര്‍മ്മ സമതിയുടെ നേതൃത്വത്തില്‍ 22ന് നടത്തുന്ന ശബരിമല സംരക്ഷണ സംഗമത്തിന്റെ തയ്യാറെടുപ്പുകള്‍ മികച്ച രീതിയില്‍ നടക്കുന്നതായി ആര് വി ബാബുവും എസ് ജെ ആര് കുമാറും അറിയിച്ചു.
പന്തളം നാനാക് കണ്വെന്ഷന് സെന്ററില്‍ വിശ്വാസത്തോടൊപ്പം വികസനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സെമിനാറില്‍ കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമുള്ള ആയിരം പ്രതിനിധികള്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് പന്തളം സ്വാമി അയ്യപ്പന് നഗറില്‍ ഭക്തജന സംഗമം നടക്കും. ......
തിരുവൻവണ്ടൂർ: തിരുവൻവണ്ടൂർ, ഇരമല്ലിക്കര , സൂര്യ ഭവനത്തിൽ സുനിൽ കുമാറി ( 47) ൻ്റെ വീട്ടിലേക്കാണ് ആറംഗ സംഘം ഇക്കഴിഞ്ഞ 14 ന് ഇരച്ചെത്തി രാത്രി വീടുകയറി ആക്രമിച്ചത്. മകൾ സൂര്യ ലക്ഷ്മി ( 22 ) യെ കമ്പി വടികൊണ്ടടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. ......
റെയിൽവേ സ്റ്റേഷനുകളും, തിരക്കുള്ള ബസ് സ്റ്റാൻൻ്റുകളും കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ചാൻ മുഹമ്മദ്(27) കൊല്ലത്ത് ആർ പി എഫിൻ്റെപിടിയിലായി. പശ്ചിമ ബംഗാളിലെ ഉത്തർദിനാജ് പൂർ സ്വദേശിയാണ്. ......
ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് വിഘടനവാദി നേതാവ് യാസീൻ മാലിക്. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയെന്ന കേസിൽ ജീവപര്യന്തം ജയിൽശിക്ഷ അനുഭവിക്കുന്നയാളാണ് ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവായ യാസിൻ മാലിക്. ഡൽഹി ഹൈക്കോടതിയിൽ ഏപ്രിലിൽ നൽകിയ സത്യവാങ്മൂലത്തിലാണ് രാജ്യത്തെ പ്രമുഖ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകളെ കുറിച്ച് വിശദമാക്കുന്നത്.
രണ്ട് ശങ്കരാചാര്യന്മാരുമായും ആർഎസ്എസിന്റെ മുതിർന്ന നേതാക്കളുമായും പലവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് യാസീൻ മാലിക് വെളിപ്പെടുത്തി. ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച്ച നടത്തിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരമാണെന്നും യാസിൻ മാലിക് പറയുന്നു. മൻമോഹൻ സിങും അടൽ ബിഹാരി വാജ്പേയും അധികാരത്തിലിരിക്കെ തന്റെ സഹായം തേടിയിട്ടുണ്ടെന്നും യാസിൻ മാലിക് അവകാശപ്പെടുന്നു.
‘വിവിധ മഠങ്ങളിൽനിന്നുള്ള രണ്ട് ശങ്കരാചാര്യന്മാർ വെവ്വേറെയായി ശ്രീനഗറിലെ തന്റെ വസതിയിൽ വന്നിട്ടുണ്ട്. ......
കൊച്ചി: മുത്തങ്ങ വെടിവെയ്പുമായി ബന്ധപ്പെട്ട് എ കെ ആന്റണി ഖേദം പ്രകടിപ്പിക്കുകയും റിപ്പോര്‍ട്ടുകള്‍ തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ആദിവാസി പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാന്‍ നേതൃത്വങ്ങള്‍ തയ്യാറാവുകയും വേണമെന്ന് ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം ഗീതാനന്ദന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
22 വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തുന്ന ഒരു ഖേദപ്രകടനം കൊണ്ടുമാത്രം ജനാധിപത്യ കേരളത്തിലെ രക്തപങ്കിലമായ അധ്യായം തിരുത്താന്‍ സാധ്യമല്ല. അത്രത്തോളം പൈശാചികവും വംശീയവുമായ വിദ്വേഷത്തോടെ നടത്തിയ നരവേട്ടയുടെ അനുഭവങ്ങള്‍ മനുഷ്യമനസ്സില്‍ നിന്നും മാഞ്ഞുപോകില്ല.
എ കെ ആന്റണി വ്യക്തമാക്കിയ മറ്റൊരു കാര്യം മുത്തങ്ങ സംഭവത്തിന് ശേഷം കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയെന്നാമ്. ......
കേരള സംഗീത നാടക അക്കാദമി അങ്കമാലിയിൽ സംഘടിപ്പിച്ച ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്തവം കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. വിവിധ കലാമേഖലകളിലുള്ള കലാകാരന്മാരുടെ ക്ഷേമത്തിന് അസംഖ്യം പദ്ധതികളാണ് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അക്കാദമി നടപ്പിലാക്കിയിട്ടുള്ള തെന്ന് ചെയർപേഴ്സൺ പറഞ്ഞു.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ അഡ്വ.കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു. ......
കൊച്ചി : 350 ഗ്രാം മാത്രം തൂക്കത്തിൽ ഗുരുതരാവസ്ഥയിൽ ജനിച്ച കുഞ്ഞ് നോവയുടെ ആദ്യ പിറന്നാൾ, എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദയസ്പർശിയായ ആഘോഷമായി മാറി. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശുവായി കണക്കാക്കപ്പെടുന്ന നോവയുടെ അതിജീവനകഥ, വൈദ്യശാസ്ത്രത്തിന്റെ അത്ഭുതം മാത്രമല്ല, കരുതലിന്റെ ഉജ്ജ്വല ഉദാഹരണവുമാണ്.
23 ആഴ്ച മാത്രം ഗർഭകാലം പൂർത്തിയാക്കി ജനിച്ച നോവയ്ക്ക്, ജനന സമയത്ത് തന്നെ ഗുരുതര വെല്ലുവിളികൾ നേരിടേണ്ടിവന്നു. ......